മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ ഉള്ളിൽ സാമ്പത്തിക തട്ടിപ്പ് ആരോപണം

മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി മുസ്ലിം ലീഗ് നേതാക്കൾ തന്നെ രംഗത്ത്. എറണാകുളം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിക്കെതിരെ മുൻ ജില്ലാ കമ്മിറ്റി നേതാക്കളാണ് ആരോപണം ഉന്നയിച്ചത്. ലീ​ഗ് നേതാക്കൾ മുസ്ലിം ലീ​ഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾക്ക് പരാതി നൽകി.

ഫണ്ട്‌ ശേഖരണത്തിൽ നിന്നും ലഭിച്ച 38 ലക്ഷം രൂപ നേതാക്കൾ സ്വകാര്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്തുവെന്ന് പരാതിക്കാരായ നേതാക്കൾ പറഞ്ഞു. സംഭവത്തിൽ മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ജില്ലാ കമ്മിറ്റിയുടെ വിശദീകരണം തേടി.

നിലവിലെ ജില്ലാ കമ്മിറ്റി പ്രസിഡന്റും മുൻ കമ്മിറ്റിയിലെ ജനറൽ സെക്രട്ടറിയുമായ ഹംസ പറക്കാടിന് എതിരെയാണ് പരാതി. ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യാപകമായി സാമ്പത്തിക തിരിമറി നടന്നെന്നാണ് ആരോപണം.

05-Jan-2024