'എന്തുകൊണ്ട് ഈ മഹാന് മണിപ്പൂരില്‍ പോയില്ല?'; പ്രധാനമന്ത്രിയോട് ഖാര്‍ഗെ
അഡ്മിൻ
കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ . പ്രധാനമന്ത്രി എല്ലായിടത്തും പോകുന്നുണ്ട്. ലക്ഷദ്വീപില്‍ പോയി കടലില്‍ നീന്തുന്ന ഫോട്ടോ എടുക്കുന്നു. എന്തുകൊണ്ട് ഈ മഹാന് മണിപ്പൂരില്‍ പോയില്ല? മണിപ്പൂരില്‍ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്. മണിപ്പൂരില്‍ പോയി ജനങ്ങളോട് വിശദീകരിക്കാന്‍ അദ്ദേഹത്തിന് പറ്റില്ലേയെന്നും ഖാര്‍ഗെ ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ വിശദാംശങ്ങളും അദ്ദേഹം നല്കി. യാത്ര മണിപ്പൂരില്‍ നിന്ന് ആരംഭിക്കുമെന്നും 6700 കിലോമീറ്റര്‍ ദൂരം പിന്നിട്ട് മുംബൈയില്‍ അവസാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മണിപ്പൂരില്‍ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടന്നുവെന്ന് പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് ഖാര്‍ഗെ പറഞ്ഞു.പക്ഷേ രാവും പകലും, മോദിജി ചിലപ്പോള്‍ കടലില്‍ പോകും, അല്ലെങ്കില്‍ നീന്തല്‍ ഫോട്ടോ സെഷനുകള്‍ നടത്തും. ചിലപ്പോള്‍ ക്ഷേത്രങ്ങള്‍ പണിയുന്നു, അവിടെ പോയി ഫോട്ടോ എടുക്കുന്നു, ചിലപ്പോള്‍ കേരളത്തില്‍ പോകുന്നു.. ചിലപ്പോള്‍ ബോംബെയില്‍ പോയി എടുക്കുന്നു.അദ്ദേഹം എല്ലായിടത്തും പോയി പുതുവസ്ത്രം ധരിച്ച് ഫോട്ടോ എടുക്കുന്നു.
ആളുകള്‍ മരിക്കുന്ന, സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന, ആളുകള്‍ തണുപ്പില്‍ മരിക്കുന്ന മണിപ്പൂരിലേക്ക് എന്തുകൊണ്ട് ഈ മഹാന് പോയില്ല.താങ്കള്‍ അവിടെ പോകുന്നത് അവരുടെ സുഖവിവരം അന്വേഷിക്കാനല്ല, എന്തുകൊണ്ടാണ് പോകാത്തത്?അവര്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലേ?ലക്ഷദ്വീപില്‍ പോയി വെള്ളത്തിലിരുന്നു, മണിപ്പൂരില്‍ പോയി ജനങ്ങളോട് വിശദീകരിക്കാന്‍ പറ്റില്ലേ?- ഖാര്‍ഗെ ചോദിച്ചു.