ഫാസിസ്റ്റ് പ്രവണതയുടെ ഭാഗമാണ് ഗവർണറുടെ സമീപനങ്ങൾ: ഇപി ജയരാജൻ

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നയപ്രഖ്യാപനം ഗവർണറുടെ ഭരണഘടനാപരമായ ചുമതലയാണെന്നും അത് നടത്തുമെന്ന് ഗവർണർ പ്രത്യേകം പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ നയപ്രഖ്യാപനം നടത്തിയേ മതിയാകൂ. ചുമതല നിർവഹിക്കുന്നില്ലെങ്കിൽ ഗവർണർ ആ പദവിയിൽ ഇരിക്കാൻ അർഹനല്ലാതായി മാറും.

ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണ് ഗവർണറുടെ നടപടിയെന്നും ഇ പി ജയരാജൻ പറഞ്ഞു. 'ഫാസിസ്റ്റ് പ്രവണതയുടെ ഭാഗമാണ് ഗവർണറുടെ സമീപനങ്ങൾ. കേന്ദ്ര ഗവൺമെന്റ് ഇടപെടലിലാണ് ഗവർണർ ഇത്തരം സമീപനം സ്വീകരിക്കുന്നത്. ജനകീയ പ്രശ്നങ്ങൾ ദുർബലപ്പെടുത്താൻ ഗവർണർ പദവിയെ ദുരുപയോഗം ചെയ്യുകയാണ്. ഇടുക്കി ഹർത്താൽ ഗവർണർക്കെതിരെയുള്ള പ്രതിഷേധമാണ്. കൃഷിക്കാർക്ക് ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിക്കുന്നത് തടസ്സപ്പെടുത്തുന്ന ഗവർണർക്കെതിരെയുള്ള പ്രതിഷേധമാണ് ഇടുക്കിയിൽ നടന്നത്. ഹർത്താൽ ഇടുക്കിയിലെ കമ്മിറ്റി എടുത്ത തീരുമാനമാണ്', ഇ പി ജയരാജൻ പറഞ്ഞു.

07-Jan-2024