ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.ശിക്ഷാ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാർ അധികാര ദുർവിനിയോഗം നടത്തി. സംസ്ഥാന സർക്കാരിന് ഇല്ലാത്ത അധികാരം വിനിയോഗിക്കുകയാണെന്നും ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബെഞ്ച് വിമർശിച്ചു. പ്രതികളുമായി ഗുജറാത്ത് സർക്കാർ ഒത്തുകളിച്ചു. ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് നിയമപരമല്ല. ഇളവിനുള്ള അപേക്ഷ പരിഗണിക്കാൻ മഹാരാഷ്ട്ര സർക്കാരിന് അർഹതയുണ്ട്. എന്നാൽ ഗുജറാത്ത് സർക്കാർ ഇത് ഹൈജാക്ക് ചെയ്തു.

ഇത് നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നതിന് തുല്യമാണ്. അധികാര ദുർവിനിയോഗത്തിന്റെ പേരിൽ ഉത്തരവ് റദ്ദാക്കിയതായി സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. പ്രതികള്‍ മുമ്ബ് ശിക്ഷാ ഇളവു തേടി സുപ്രീംകോടതിയെ സമീപിച്ചത് പല കാര്യങ്ങളും മറച്ചു വെച്ചാണ്.ഇക്കാര്യങ്ങള്‍ ഗുജറാത്ത് സര്‍ക്കാരിന് അറിയാമായിരുന്നു. എന്നിട്ടും ഗുജറാത്ത് സര്‍ക്കാര്‍ ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടുകയോ ഇടപെടുകയോ ചെയ്തില്ല. പ്രതികളുമായി ഗുജറാത്ത് സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നു എന്നും കോടതി വിമര്‍ശിച്ചു.

08-Jan-2024