രാഹുലിനെ ഹീറോയാക്കുന്നത് മാധ്യമങ്ങൾ: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് സ്വഭാവികമെന്നാണ് എംവി ഗോവിന്ദന്‍ മാസ്റ്റർ വിശദീകരിച്ചത്. കേസില്‍ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുന്നത് സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളെ ഇതുപോലെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. രാഹുലിനെ ഹീറോയാക്കുന്നത് മാധ്യമങ്ങളാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മുമ്പ് ചില നേതാക്കൻമാരെ ആക്ഷേപിക്കാൻ വേണ്ടി അറസ്റ്റ് വരുമ്പോൾ നടുവേദന, പനിയുണ്ടാകും എന്നൊക്കെയാണ് ഇവർ പറഞ്ഞത്. രക്തം കട്ട പിടിക്കുന്ന അസുഖമുണ്ടെന്ന് വ്യാജ സർട്ടിഫിക്കറ്റ് വരെ നൽകി. കോടതിയുടെ നിർദേശപ്രകാരം പരിശോധിച്ചപ്പോൾ കാര്യമായ ഒരു രോഗവുമില്ല.
ഇതിന് മുമ്പ് അറസ്റ്റ് ചെയ്ത കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം കിട്ടിയില്ല. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റിനും ജാമ്യം കിട്ടിയില്ല. പറയുമ്പോൾ കാണിക്കുന്ന ആവേശം പോര, കൽത്തുറുങ്കിലേക്കു പോകാൻ ധൈര്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു