ന്യൂസ്‌ക്ലിക്ക് കേസ്: അമിത് ചക്രവര്‍ത്തിക്ക് മാപ്പുസാക്ഷിയാകാൻ അനുവാദം
അഡ്മിൻ
യുഎപിഎ കേസില്‍ ന്യൂസ്‌ക്ലിക്ക് ഹ്യൂമന്‍ റിസോഴ്‌സസ് (എച്ച്‌ആര്‍) വകുപ്പ് മേധാവി അമിത് ചക്രവര്‍ത്തിക്ക് മാപ്പുസാക്ഷിയാകാന്‍ അനുവാദം നല്‍കി ഡല്‍ഹി പാട്ടിയാല ഹൗസ് കോടതി.മാപ്പുസാക്ഷിയായി മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചക്രവർത്തി കോടതിയെ സമീപിച്ചത്.അതേസമയം, കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും അത് ഡൽഹി പോലീസിന് കൈമാറാൻ തയ്യാറാണെന്നും ചക്രവർത്തി കോടതിയെ അറിയിച്ചു.
ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുരകായസ്ഥയെ സങ്കീര്‍ണതയിലാക്കുന്ന തീരുമാനമാണ് ചക്രവര്‍ത്തിയുടേത്. നിലവില്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.ഒക്ടോബര്‍ മൂന്നിനാണ് ചൈന അനുകൂല പ്രൊപ്പഗാണ്ട പ്രചരിപ്പിക്കാന്‍ വേണ്ടി പണം സ്വീകരിച്ചുവെന്ന് ആരോപിച്ച് തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ പരമാധികാരം തകര്‍ക്കുന്നതിന് വേണ്ടി ന്യൂസ് ക്ലിക്കിലേക്ക് വലിയൊരു തുക വന്നുവെന്നാണ് എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നത്.