ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗവാസനയും കലാരുചിയും പരിപോഷിപ്പിക്കുന്നതിനും പൊതുസമൂഹത്തില്‍ ദൃശൃത പ്രോത്സാഹിപ്പിക്കുന്നതിനും വര്‍ണപ്പകിട്ട് - 'ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് 2024' ഫെബ്രുവരി 10,11 തീയതികളില്‍ തൃശ്ശൂര്‍ ജില്ലയില്‍ നടത്തും. കലാപ്രകടനങ്ങളുടെ പ്രദര്‍ശനവേദിയായിട്ടാണ് സംഘടിപ്പിക്കുക. ജില്ലാതലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അപേക്ഷിക്കാം.

ജില്ലാതലത്തില്‍ സ്‌ക്രീനിങും നടത്തും. ജില്ലയില്‍ നിന്നും ആകെ അഞ്ച് ഇനത്തില്‍ പങ്കെടുക്കാം; ഒരാള്‍ക്ക് ഒരു ഇനം മാത്രം. ട്രാന്‍സ്‌ജെന്‍ഡര്‍ ഐ ഡി കാര്‍ഡ് ഉള്ളവര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ജനുവരി 19നകം അപേക്ഷ സമര്‍പ്പിക്കണം. വ്യക്തിഗത ഇനങ്ങള്‍: ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, കുച്ചിപ്പുടി, സെമി ക്ലാസിക്കല്‍ഡാന്‍സ്, ലളിതഗാനം, മിമിക്രി, കവിതാപാരായണം, മോണോആക്ട്, പ്രച്ഛന്നവേഷം, നാടന്‍പാട്ട്. ഗ്രൂപ്പിനങ്ങള്‍ : തിരുവാതിര, ഒപ്പന, സംഘനൃത്തം വിവരങ്ങള്‍ക്ക് sjd.kerala.gov.in ഫോണ്‍ 0474 2790971.

13-Jan-2024