ഇഡി അന്വേഷണത്തില്‍ പോലും കോണ്‍ഗ്രസിന് ഇരട്ട നിലപാടാണ്: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിനെതിരെയുള്ള കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റർ . ‘പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഇത്തരം നിലപാടുണ്ട്. അന്വേഷണം നടക്കട്ടെ. പിണറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷണം. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അവസരവാദ നിലപാട് എടുക്കുന്നു. ഇഡി അന്വേഷണത്തില്‍ പോലും കോണ്‍ഗ്രസിന് ഇരട്ട നിലപാടാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട നീക്കമാണിത്’, എം.വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
‘സാഹിത്യകാരന്‍മാരായാലും കലാകാരന്‍മാരായാലും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ കാത് കൂര്‍പ്പിച്ച് തന്നെ കേള്‍ക്കും. അതിനനുസരിച്ച് മാറ്റം ആവശ്യമെങ്കില്‍ വരുത്തും. ക്രിയാത്മക നിലപാടിനൊപ്പമാണ് സിപിഎം എന്നും. വ്യക്തിപൂജ അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. കേന്ദ്രത്തിനെതിരായ സമരം 16ന് എല്‍ഡിഎഫ് തീരുമാനിക്കും’, എം.വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.