ഫാസിസത്തിന്റെ സ്വാധീനം സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും കടന്നുകഴിഞ്ഞു: എളമരം കരീം
അഡ്മിൻ
കുത്തകവല്‍ക്കരണത്തിനും സാമ്രാജ്യത്വത്തിനും എതിരായി ആശയ വ്യക്തതയോടെയുള്ള പോരാട്ടം കാലത്തിന്റെ ആവശ്യമാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. സാമ്രാജ്യത്വത്തിന്റെയും കുത്തകവല്ക്കരണത്തിന്റെയും ഫാസിസത്തിന്റെയും സ്വാധീനം സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും കടന്നുകഴിഞ്ഞു. വിവിധ കലാരൂപങ്ങളിലൂടെ, ചിത്രങ്ങളിലൂടെ, സിനിമകളിലൂടെ എന്നുവേണ്ട സര്‍വ ഉപാധിയും ഇതിന് അവര്‍ ഉപയോഗിക്കുന്നു.
വിപണിക്കനുസരിച്ച് ആശയം സൃഷ്ടിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. സ്വകാര്യവല്‍ക്കരണവും കുത്തവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുകയാണ് ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍. വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിലൂടെ മാത്രമേ ഇതിനെ നമുക്ക് നേരിടാനാകു. അതിന് ആശയപരമായി ഓരോരുത്തരും വ്യക്തത വരുത്തേണ്ടത് ആവശ്യമാണെന്നും എളമരം പറഞ്ഞു.