യുഡിഎഫില്‍ ആലോചിച്ച് നിലപാട് അറിയാക്കമെന്ന് പതിപക്ഷ നേതാവ്

കേരളത്തോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി. യുഡിഎഫില്‍ ആലോചിച്ച് നിലപാട് അറിയാക്കമെന്ന് പതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തില്‍ എല്ലാവരുടേയും പിന്തുണ വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ചത്. കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഈ മാസം ഡല്‍ഹിയില്‍ സമരം നടത്തുന്നുണ്ട്. കേന്ദ്രം സംസ്ഥാനത്തോട് കടുത്ത അവഗണന കാട്ടുകയാണെന്നും അര്‍ഹത വിഹിതം പോലും നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

15-Jan-2024