പ്രതിപക്ഷ നേതാവ്എ ല്ലാ വികസന പ്രവർത്തനങ്ങളെയും തകർക്കാൻ ശ്രമിക്കുന്നു: ഇ പി ജയരാജൻ
അഡ്മിൻ
സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശൻ എല്ലാ വികസന പ്രവർത്തനങ്ങളെയും തകർക്കാൻ ശ്രമിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പ്രതിപക്ഷ നേതാവിന് ക്രൂര മനസ് ആണെന്നും നശീകരണ വാസനയുളളയാളാണെന്നും ഇ പി ജയരാജൻ വിമർശിച്ചു. സംസ്ഥാനത്തിനെ നശിപ്പിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നയാളാണ് വി ഡി സതീശനെന്നും എൽഡിഎഫ് കൺവീനർ വിമർശിച്ചു.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ വളരെ പ്രാദേശികമായ പ്രശ്നമാണിതെന്നായിരുന്നു ഇപിയുടെ പ്രതികരണം. അത് സംസ്ഥാന വ്യാപകമായ പ്രശ്നമാണോ എന്നും കേരളത്തിൻ്റെ ആകെ പ്രശ്നമായി കാണാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. ചെറിയ സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കരുതെന്നും ഇ പി ജയരാജൻ പറഞ്ഞു. കെ ഫോണ്‍ പദ്ധതിയില്‍ അഴിമതിയാരോപിച്ച് വി ഡി സതീശൻ നൽകിയ ഹർജിയിൽ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ പി ജയരാജന്റെ വിമർശനം.