കേരളത്തിൽ എല്ലാ ഭാഗത്തും ശാസ്ത്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

കേരളത്തിന്റെ എല്ലാ ഭാഗത്തും ശാസ്ത്ര പുരോഗതിയുണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ടകൊട്ടിയാലും ടോര്‍ച്ചടിച്ചാലും ശാസ്ത്ര വളര്‍ച്ചയുണ്ടാകില്ല. ശാസത്രത്തെ ഉപയോഗിക്കുന്നത് മനുഷ്യനന്മക്കാവണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മതേതര മൂല്യങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഐക്യം തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ശാസ്ത്രിയതയില്‍ അധിഷ്ഠിതമായ ജനതയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. കേരളത്തില്‍ ഇത്തരം വിഭാഗിയത ഉണ്ടാക്കാന്‍ സാധ്യമല്ല. ശാസ്ത്ര വിരുദ്ധതയെ കേരളം പരാജയപ്പെടുത്തി. ശാസ്ത്ര അടിത്തറ കേരളത്തില്‍ ഭദ്രമാണ്.

ശാസ്ത്ര വിരുദ്ധമായ അവകാശവാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്. ശാസ്ത്രമല്ല മതമാണ് രാജ്യപുരോഗതിയെന്ന് പ്രചരിക്കപ്പെടുന്നു. കേരളത്തിന്റെ എല്ലാ ഭാഗത്തും ശാസ്ത്ര പുരോഗതിയുണ്ടാക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം. ശാസ്ത്ര രംഗത്ത് രാജ്യത്തിന് മാതൃകയാവാന്‍ കേരളത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

15-Jan-2024