നര്‍ഗീസ് മുഹമ്മദിക്ക് എതിരെ വീണ്ടും ഇറാനിയന്‍ ഭരണകൂടം
അഡ്മിൻ
രാജ്യത്തിനെതിരെ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സമാധാന നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് തടവുശിക്ഷ വര്‍ദ്ധിപ്പിച്ചു. ഇറേനിയന്‍ കോടതി 15 മാസംകൂടി തടവുശിക്ഷ ഉയര്‍ത്തിയത്. 2019ല്‍ ഇന്ധന വില വര്‍ധനക്കെതിരായ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടയാളുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തതിനാണ് 2021ല്‍ ഏറ്റവും അവസാനം തടങ്കലിലായത്. വധശിക്ഷ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന രൂപവത്കരിച്ചുവെന്ന കുറ്റത്തിന് 2016 മേയില്‍ 16 വര്‍ഷത്തെ തടവു ശിക്ഷയാണ് വിധിച്ചത്.
രാജ്യത്തിനെതിരെ സംസാരിച്ചുവെന്ന് ആരോപിച്ച് ഡിസംബര്‍ 19നാണു ശിക്ഷ വിധിച്ചതെന്നു നര്‍ഗീസിന്റെ കുടുംബംവ്യക്തമാക്കി. വനിതാ അവകാശപ്രവര്‍ത്തകയായ നര്‍ഗീസ് നിലവില്‍ ഇതേ കുറ്റത്തിനടക്കം 30 മാസത്തെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ശിക്ഷ പ്രകാരം ജയില്‍മോചിതയായി രണ്ടു വര്‍ഷത്തേക്കു രാജ്യം വിടുന്നതിനു വിലക്കുണ്ടാകും. ഇക്കാലയളവില്‍ രാഷ്ട്രീയ, സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. തലസ്ഥാനമായ ടെഹ്റാനിലും നര്ഗീസിനു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിയാണ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയാണ്. നര്‍ഗീസിന് മൊത്തം 31 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. 51 വയസ്സുള്ള നര്‍ഗീസ് വധശിക്ഷക്കെതിരായ കാമ്പയിനിലൂടെയും ശ്രദ്ധേയയാണ്.