സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങില്‍ ഇന്ത്യയില്‍ ഒന്നാമതായി കേരളം
അഡ്മിൻ
സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങില്‍ ഇന്ത്യയില്‍ ഒന്നാമതായി കേരളം. ഫേസ്ബുക്കിലൂടെ മന്ത്രി പി രാജീവാണ് ഈ നേട്ടം അറിയിച്ചിരിക്കുന്നത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ 2022ലെ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങിലാണ് ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും ബെസ്റ്റ് പെര്‍ഫോര്‍മര്‍ ആയിരിക്കുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍ക്കെങ്കിലും ചിന്തിക്കാന്‍ പറ്റുന്നൊരു കാര്യമായിരുന്നോ ഇത്? എന്നാല്‍ ഇന്ന് നാം അത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിനും രണ്ടാം പിണറായി സര്‍ക്കാരിനും കീഴില്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ഈ നേട്ടത്തിനുള്ള ചവിട്ടുപടിയായിയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെര്‍ഫോര്‍മറായിരുന്ന കേരളം ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന പടിയിലേക്ക് കയറുകയായിരുന്നു.നാം ഇനിയുമിനിയും നൂതന വ്യവസായ ലോകത്ത് കുതിപ്പ് തുടരുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനമായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയ്ക്ക് കെട്ടുറപ്പുള്ള അടിത്തറ പാകുന്നതിനും ഈ നേട്ടം സഹായകമാകുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.