രാഹുൽ മാങ്കുട്ടത്തിലിന് മുഴുവൻ കേസുകളിലും ജാമ്യം

സെക്രട്ടറിയേറ്റ് പ്രതിഷേധ കേസിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തലിന് മുഴുവൻ കേസുകളിലും ജാമ്യം. ഇതോടെ റിമാൻഡിലുള്ള രാഹുൽ ഇന്ന് തന്നെ പുറത്തിറങ്ങും. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് മുഴുവൻ കേസുകളിലും ജാമ്യം ലഭിക്കുന്നത്.

ഏറ്റവും ഒടുവിലായി അൽപം മുമ്പാണ് സിജെഎം കോടതി രാഹുലിനെതിരായ കേസിൽ ജാമ്യം അനുവദിച്ചത്. നേരത്തെ മൂന്നു കേസുകളിൽ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. രണ്ടുകേസിൽ കോടതി രാഹുലിന് കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. കന്റോൺമെന്റ് പോലീസെടുത്ത രണ്ടുകേസുകളിലാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്.

സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പോലീസ് മൂന്നും ഡി.ജി.പി. ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ഒരു കേസുമാണ് നേരത്തേ രാഹുലിന്റെ പേരിലെടുത്തത്.

17-Jan-2024