ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ ബയോമെട്രിക് പഞ്ചിംഗില്‍ നിന്ന് ഒഴിവാക്കും: മന്ത്രി ആര് ബിന്ദു
അഡ്മിൻ
പ്രത്യേക പ്രയാസം അനുഭവിക്കുന്നതും ഹൈസപ്പോര്‍ട്ട് ആവശ്യമായതുമായ ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗില്‍ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി ആര് ബിന്ദു. നിരവധി അപേക്ഷകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
ഓരോ കേസും സംബന്ധിച്ച അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പ്രത്യേകമായി പരിശോധിച്ച് സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗില്‍ നിന്നും ഒഴിവാക്കി നല്‍കുന്നതിന് വകുപ്പ് മേധാവി ജില്ലാ ഓഫീസറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഇവരുടെ ഹാജര്‍, ഹാജര്‍ പുസ്തകത്തില്‍ രേഖപ്പെടുത്തേണ്ടതും ലീവുകള്‍ സ്പാര്‍ക്ക് വഴി നല്‍കേണ്ടതുമാണ്.ഹാജര്‍ പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ ലീവുകള്‍ ക്രമീകരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് ഡി ഡി ഒ മാര്‍ ശമ്പളബില്‍ തയ്യാറാക്കുക. കൂടാതെ, ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെ സ്പാര്‍ക്ക് പ്രൊഫൈലില്‍ ആനുകൂല്യം ലഭ്യമാകുന്നതിനായി പി എച്ച് രേഖപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.