ഗാന്ധിജിയുടെ രാമനെയല്ല അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത്: സച്ചിദാനന്ദന്‍

അയോധ്യയിലെ രാമക്ഷേത്രത്തെ ഇന്ത്യയുടെ പ്രതീകമാക്കാനുള്ള ശ്രമത്തെ ശക്തിയുക്തം ചെറുക്കണമെന്ന് കവി സച്ചിദാനന്ദന്‍. എല്ലാ മനുഷ്യര്‍ക്കും മതങ്ങള്‍ക്കും ആദര്‍ശപുരുഷനായി ഗാന്ധിജി കണ്ട രാമനെയല്ല അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത്. പള്ളി തകര്‍ത്ത സ്ഥലത്ത് ഹിന്ദുരാഷ്ട്രത്തിന്റെ നേതാവായ രാമനെയാണ് പ്രതിഷ്ഠിക്കുന്നതെന്ന് അദേഹം ആരോപിച്ചു.

ബഹുസ്വര ഇന്ത്യ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹിന്ദുത്വ ശക്തികളുടെ ഇത്തരം ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്ന കേരളംപോലുള്ള സംസ്ഥാനങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സച്ചിദാനന്ദന്‍ ആരോപിച്ചു.

21-Jan-2024