ബട്ടദ്രവയിലെ സത്രം സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് വിലക്ക്‌

ജനുവരി 22-ന് ബട്ടദ്രവയിലെ ശ്രീമന്ത ശങ്കരദേവിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കുന്നതിന് രാഹുൽഗാന്ധിക്ക് വിലക്കേര്‍പ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.അയോധ്യയിലെ രാമക്ഷേത്ര സമർപ്പണ വേളയിൽ ബട്ടദ്രവ ക്ഷേത്രത്തിൽ ഭക്തരുടെ തിരക്ക് ഉണ്ടാകുമെന്നും സുരക്ഷയുടെ ഭാഗമായി രാഹുലിനെ വിലക്കുന്നുവെന്നുമാണ് വിശദീകരണം.

വൈകീട്ട് മൂന്ന് മണിക്ക് ശേഷം രാഹുല്‍ ഗാന്ധിക്ക് ബട്ടദ്രവ സത്രം സന്ദര്‍ശിക്കാമെന്നും മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. അസമിൽ രാഹുലിന്റെ ഭാരത് ന്യായ് യാത്ര കടന്നുപോകുന്ന ന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ കമാൻഡോകളെ വിന്യസിക്കുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.മോറിഗാവ്, ജാഗിറോഡ്, നെല്ലി എന്നീ സെൻസിറ്റീവ് മേഖലകളാണ് തിങ്കളാഴ്ചത്തെ യാത്രയ്ക്കായി കോൺഗ്രസ് തിരഞ്ഞെടുത്തിരിക്കുന്നത്.

21-Jan-2024