തമിഴ്‌നാടിന്റെ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല: കമൽ ഹാസൻ
അഡ്മിൻ
കമൽ ഹാസൻ ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന രീതിയിൽ നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ കമൽ ഹാസന്‍റെ പാർട്ടി ആയ മക്കൾ നീതി മയ്യത്തിന്‍റെ അടിയന്തര യോഗവും ചേർന്നിരുന്നു. ലോകസഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്.
അതേസമയം മക്കള്‍ നീതി മയ്യം, ഡിഎംകെ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹത്തിനിടെ ആണ് നിര്‍ണായക യോഗം നടന്നത്. അതേസമയം ഡിഎംകെയുമായുള്ള സഖ്യം സംബന്ധിച്ച് തീരുമാനം ആയില്ലെന്നും താൻ എവിടെ മത്സരിക്കണം എന്നതിൽ ഉടൻ പ്രഖ്യാപനം പ്രതീക്ഷിക്കാം എന്നുമാണ് കമല്‍ ഹാസന്‍ വ്യക്തമാക്കിയത്.
തമിഴ്‌നാടിന്റെ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും തന്റെ ആശയങ്ങളോടും തത്വങ്ങളോടും യോജിക്കുന്നവരുമായി മാത്രമേ സഖ്യം ഉണ്ടാകൂവെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേർത്തു. ഈ നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമേ സഖ്യമുണ്ടാക്കൂ എന്നും ഇല്ലെങ്കില്‍ 40 മണ്ഡലങ്ങളിലും പ്രത്യേകം മത്സരിക്കുമെന്നും കമൽ പ്രഖ്യാപിച്ചിട്ടുണ്ട്.