രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 16ന് ഭാരത് ബന്ദ് ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) രാകേഷ് ടികായത്ത് അറിയിച്ചു.വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കാൻ നിയമം കൊണ്ടുവരണമെന്നതാണ് കർഷകർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്.
സംയുക്ത കിസാൻ മോർച്ച (എസ്‌കെഐഎം) ബന്ദിനെ പിന്തുണയ്ക്കുമെന്ന് ടികായത്ത് പറഞ്ഞു.കർഷകരുടെയും വ്യാപാരികളുടെയും ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാരുടെയും വിവിധ അസോസിയേഷനുകളോട് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഒരു ദിവസത്തെ പണിമുടക്ക് നടത്താനും ബികെയു ദേശീയ വക്താവ് ടികായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 16ന് പ്രഖ്യാപിച്ച ബന്ദില്‍ നിരവധി കർഷക സംഘടനകള്‍ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ച ഉള്‍പ്പെടെ ബന്ദിന് പിന്തുണ നല്‍കുന്നുണ്ട്.കർഷകർ കൃഷിയിടങ്ങളില്‍ പോകാതെ പൂർണമായും പണിമുടക്കും. രാജ്യത്തിന് നല്‍കുന്ന വലിയ സന്ദേശമായിരിക്കും ഇത്' -മുസഫർനഗറില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ടികായത്ത് വിശദീകരിച്ചു.