ജെഡിയുവിൻ്റെ എൻഡിഎ സഖ്യ നീക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കെ കോൺഗ്രസിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ്. നിതീഷിൻ്റെ പരാതികൾ ചർച്ചയിലൂടെ പരിഹരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിലെ മറ്റ് പാർട്ടികളുമായി ആശയവിനിമയം നടത്താൻ കോൺഗ്രസ് ഉത്സാഹം കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഇന്ത്യ' സഖ്യത്തിൽ തുടരാനാണ് നിതീഷ് കുമാർ ആഗ്രഹിക്കുന്നത്. മുന്നണി രൂപീകരണത്തിന് മുൻകൈയെടുത്ത നേതാവാണ്. എന്തുകൊണ്ടാണ് നിതീഷ് കുമാർ അസ്വസ്ഥനാകുന്നത്? അദ്ദേഹത്തിന്റെ പരാതികള്‍ ചര്‍ച്ച ചെയ്യാമായിരുന്നു. അദ്ദേഹത്തിന് പറയാനുള്ളത് കേട്ടിരുന്നെങ്കില്‍ ഒരു പരിഹാരമുണ്ടാകുമായിരുന്നു എന്ന് താന്‍ വിശ്വസിക്കുന്നു എന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
'അത്തരമൊരു സഹകരണം യാഥാര്‍ത്ഥ്യമാകുമോ എന്ന് ആ സമയത്ത് മാത്രമേ പറയാന്‍ സാധിക്കുള്ളൂ എന്നും അദ്ദേഹം മറുപടി നല്‍കി. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന അഖിലേഷ് യാദവ്, ബിഹാര്‍ വിഷയം മുതലെടുക്കാനുള്ള ശ്രമത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഇതോടെ, മമതയ്ക്കും നിതീഷിനും പിന്നാലെ ഇന്ത്യ മുന്നണിയില്‍ പുതിയ തലവേദനയായി അഖിലേഷ് മാറിയേക്കും. നിതീഷിന്റെ പുതിയ നീക്കങ്ങളെ കുറിച്ച് കോണ്‍ഗ്രസ് ഇതുവരേയും പ്രതികരണം നടത്തിയിട്ടില്ല. ആർജെഡിയുമായും കോൺഗ്രസുമായും ഉള്ള പ്രശ്‌നങ്ങളെ തുടർന്നാണ് നിതീഷ് കുമാർ സഖ്യം വിടുന്നതെന്നാണ് സൂചന. അതേസമയം, ഇന്ത്യ മുന്നണി വിടുന്നുവെന്ന വാർത്തകൾ ജെഡിയു നിഷേധിച്ചു.