രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിൽ കേരളം മുന്നിൽ

രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന സംസ്ഥാനങ്ങളിൽ മുന്നിട്ട് കേരളം. തെലങ്കാന, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്. ഓള്‍ ഇന്ത്യ സര്‍വേ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്റെ സര്‍വേ പ്രകാരം 2020-21 കാലഘട്ടത്തിലെ കണക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്.

ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മേഘാലയ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും തൊട്ട് പിന്നിലുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ആകെ 2,06,91,792 പെൺകുട്ടികളാണ് പ്രവേശനം നേടിയത്. 2021-22 ല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആകെ പ്രവേശനം 4,32,68,181 ആയിരുന്നു.

യൂണിവേഴ്സിറ്റികളിലും മറ്റ് കോളേജുകളിലുമായി 3,14,59,092 പേരും പ്രവേശനം നേടി. പട്ടിക ജാതി വിദ്യാര്‍ത്ഥികളുടെ പ്രവേശനം 2014-15 ലെ 46.07 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021-22 ല്‍ 66.23 ലക്ഷമാണ്. 44 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

27-Jan-2024