കേരള ഗവര്‍ണറുടെ പ്രവര്‍ത്തനം ഭരണഘടനയ്ക്ക് വിരുദ്ധം: സീതാറാം യെച്ചൂരി

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനയ്ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യവിരുദ്ധ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചുവരുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എത്ര ബില്ലാണ് ഒപ്പിടാതെ തടഞ്ഞുവച്ചത്. കോടതി ഇക്കാര്യത്തിലുള്ള സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോള്‍ ഒരു ബില്‍ ഒപ്പിട്ട് ബാക്കി രാഷ്ട്രപതിക്ക് അയക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിപിഎം കേന്ദ്ര കമ്മിറ്റിയോഗം മൂന്നുദിവസം തിരുവനന്തപുരത്ത് ചേരും. രാവിലെ പത്തിന് ഇ എം എസ് അക്കാദമിയിലാണ് യോഗം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പ്, ഇന്ത്യ മുന്നണി സംബന്ധിച്ച കാര്യവും ചര്‍ച്ച ചെയ്യുമെന്ന് സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു

29-Jan-2024