രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രക്ക് കോണ്‍ഗ്രസ് ചെലവഴിച്ചത് 71.8 കോടി രൂപ
അഡ്മിൻ
കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രക്ക് കോണ്‍ഗ്രസ് ചെലവഴിച്ചത് 71.8 കോടി രൂപ.2022 സെപ്തംബര്‍ മുതല്‍ 2023 ജനുവരി വരെയായിരുന്നു യാത്ര. പൊതുജനങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് വിട്ട പാര്‍ട്ടിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
കോണ്‍ഗ്രസിന്റെ മൊത്തം വാര്‍ഷിക ചെലവിന്റെ 15.3 ശതമാനമാണ് യാത്രക്കായി ചെലവ് വന്നത്. 2022-23 കാലയളവില്‍ കോണ്‍ഗ്രസിന് ആകെ സംഭാവനയായി ലഭിച്ചത് 452 കോടി രൂപയും 2021-22 കാലയളവില്‍ 541 കോടി രൂപയുമാണ് ലഭിച്ചത്. ആ കാലയളവിലെ പാര്‍ട്ടിയുടെ ചെലവ് 467 കോടിയും 400 കോടിയുമായിരുന്നു.
കോണ്‍ഗ്രസിന് പുറമെ ആംആദ്മി പാര്‍ട്ടി, ബിഎസ്പി, സിപിഐഎം, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിങ്ങനെ ആറില്‍ അഞ്ച് നാഷണല്‍ പാര്‍ട്ടികളുടെയും ഓഡിറ്റ് റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടിട്ടുണ്ട്.ബിജെപിയുടെത് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.