സുപ്രീംകോടതിയെ രൂക്ഷമായി വിമർശിച്ച് എം എ ബേബി

സുപ്രീംകോടതിയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. നാണമില്ലേ സുപ്രീം കോടതീ എന്ന് ചോദിക്കേണ്ടിവരുമെന്നാണ് അദ്ദേഹം വിമർശിച്ചത്. കണ്ണൂരിൽ കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവ്വ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രയാസമുണ്ടാക്കാത്ത വിധികളാണ് സുപ്രീം കോടതിയുടേത്. ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കിയ വിധി കോടതിയുടെ ചരിത്രത്തിന് തന്നെ അപമാനകരമാണ്. അദാനിയുമായി ബന്ധപ്പെട്ട കേസ് വന്നപ്പോൾ വാദി പ്രതിയാകുന്ന അവസ്ഥ ഉണ്ടായി. വിമർശനത്തിന്റെ പേരിൽ കേസെടുത്താലും പ്രശ്നമില്ല. കാര്യങ്ങൾ അങ്ങനെയെങ്കിലും സുപ്രീം കോടതിയിൽ അറിയിക്കാമല്ലോ എന്നും എം എ ബേബി പറഞ്ഞു.

03-Feb-2024