സിപിഐ സാധ്യതാ പട്ടിക ഇങ്ങിനെ

ലോക്‌സഭാ തെരഞ്ഞടുപ്പിനുള്ള സിപിഐയുടെ സാധ്യതാ പട്ടിക തയ്യാറായി. തൃശൂരില്‍ വി എസ് സുനില്‍കുമാറിനെയും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനെയും പരിഗണിക്കും. വയനാട്ടില്‍ ആനി രാജയ്ക്കും മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സിഎ അരുണ്‍കുമാറും സാധ്യതാ പട്ടികയിലുണ്ട്.

ഈ മാസം പത്ത്, പതിനൊന്ന് തീയതികളില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകും. തെരഞ്ഞെടുപ്പിന് വളരെ മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണമെന്ന് നിര്‍ദേശം നേരത്തെ വന്നിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവില്‍ അടക്കം ഇത് സംബന്ധിച്ച് ആലോചനകളും നടന്നിരുന്നു . ഇതിന് ശേഷമാണ് സാധ്യതാ പട്ടിക പുറത്തുവരുന്നത്.

04-Feb-2024