കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴി വരും; തൊഴിലുറപ്പ് പദ്ധതിക്ക് 230 കോടി
അഡ്മിൻ
കേരള ബജറ്റിൽ കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി -പാലക്കാട് റീച്ച് നിർമ്മാണത്തിന് 200 കോടി വകയിരുത്തി.
വിനോദ സഞ്ചാര മേഖലയ്ക്ക് 331 കോടി
വിനോദ സഞ്ചാര മേഖലയ്ക്ക് 351.42 കോടി രൂപ. കെടിഡിസിക്ക് 12 കോടിരൂപ മാറ്റിവയ്ക്കും. ടൂറിസം വിപണന മേഖലയ്ക്ക് 78.17 കോടി രൂപ മാറ്റിവയ്ക്കും. വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15 കോടി രൂപ. പരമ്പരാഗത ഉത്സവങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഉത്തരവാദിത്ത ടൂറിസത്തിന് 15കോടി. മുസിരിസ് ഹെറിറ്റേജ് പദ്ധതിക്ക് 14 കോടി. ചാംപ്യന്‍സ് ട്രോഫി വള്ളംകളിക്ക് 9.96 കോടി രൂപ
തൊഴിലുറപ്പ് പദ്ധതിക്ക് 230 കോടി
തൊഴിലുറപ്പ് പദ്ധതിക്ക് 10.5കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ 3,496.5 കോടി രൂപ വേതനം ലഭ്യമാക്കുന്നതിന് സംസ്ഥാന വിഹിതമായി 230 കോടി രൂപ വകയിരുത്തുന്നു. ഭരണഘടന സാക്ഷരതഭരണഘടന സാക്ഷരത പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കും. പട്ടികജാതി വിഭാഗത്തിലെ അര്‍ഹരായ രോഗികള്‍ക്കും വൃദ്ധര്‍ക്കും ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 65 കോടി.
2,000 വൈഫൈ ഹോട്‌സ്‌പോട്ടുകള്‍കൂടി; 25 കോടി വകയിരുത്തി
പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 117.18 കോടി. സ്‌റ്റേറ്റ് ഡേറ്റ സെന്ററിന് 47 കോടി. 2000 ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ 25 കോടി രൂപ വകയിരുത്തുന്നു. കരള സ്റ്റാര്‍ട്ട്അപ്പ് മിഷന് 90.52 കോടി. കളമശേരി കിന്‍ഫ്ര പാര്‍ക്കില്‍ ടെക്‌നോളജി പാര്‍ക്ക് സ്ഥാപിക്കാന്‍ 20 കോടി.