കെഎസ്ആർടിസിക്ക് 128.54 കോടി; പുതിയ ഡീസൽ ബസുകൾ വാങ്ങും
അഡ്മിൻ
കേരളാ ബജറ്റിൽ കെഎസ്ആർടിസിക്ക് പുതിയ ഡീസൽ ബസുകൾ വാങ്ങാൻ 92 കോടി വകയിരുത്തി. ഇത് ഉൾപ്പെടെ കെഎസ്ആർടിസിക്ക് 128.54 കോടി വകയിരുത്തിയതായും കെ എൻ ബാലഗോപാൽ. കെഎസ്ആർടിസിക്കുള്ള ധനസഹായം ഈ സർക്കാർ കൂട്ടി.
കെഎസ്ആർടിസിക്ക് സർക്കാർ വലിയ സഹായമാണ് ചെയ്യുന്നത്. 4917.92 കോടി മൂന്നുവർഷത്തിനിടെ അനുവദിച്ചു. സംസ്ഥാന പാത വികസനത്തിന് 75 കോടി. ഗതാഗത മേഖലയിൽ നടപ്പാക്കിയത് സമഗ്രമായ പരിഷ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി. കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടി. കൈത്തറി മേഖലയ്ക്ക് 51.8 കോടി. കൈത്തറി ഗ്രാമങ്ങൾ രൂപവത്കരിക്കാൻ നാലുകോടി. സ്പിന്നിങ് മില്ലുകൾക്കുള്ള ഒറ്റത്തവണ സഹായത്തിന് തുക വകയിരുത്തി. കയർ ഉൽപന്ന മേഖലയ്ക്ക് 107.64 കോടി. ഖാദി വ്യവസായത്തിന് 14.8 കോടി. കെഎസ്ഐഡിസിക്ക് 127.5 കോടി. തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്കിന് 35 കോടി.