വിദേശ സര്‍വകലാശാല വിഷയത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല: മന്ത്രി ആര് ബിന്ദു
അഡ്മിൻ
വിദേശ സര്‍വകലാശാല വിഷയത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. അത്തരം ആലോചനകള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും കിട്ടാവുന്ന സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റില്‍ സംസാരിച്ചത്. വേവലാതിപ്പെടേണ്ട ആവശ്യമില്ലെന്നും എസ്എഫ്ഐയുടെ ആശങ്കകള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ ചില പ്രമുഖ മാധ്യമങ്ങള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം മോശമാണെന്ന് ചിത്രീകരിക്കാന്‍ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. ഇവര്‍ സമാന്തരമായി കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിദേശത്തേയ്ക്ക് കുട്ടികളെ റിക്രൂട്ട് ചെയ്തു കൊണ്ടു പോകുന്നവരുടെ മേളകള്‍ സംഘടപ്പിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ആര് ബിന്ദു ആവശ്യപ്പെട്ടു.