‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി'യെന്ന ബാനര്‍ കെട്ടി എസ്എഫ്‌ഐ

സോഷ്യൽ മീഡിയയിൽ ഗോഡ്‌സെയെ പുകഴ്ത്തിയ കോഴിക്കോട് എന്‍ഐടി അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനര്‍ കെട്ടി എസ്എഫ്‌ഐ. എസ്എഫ്‌ഐ കോഴിക്കോട് എന്ന പേരിലാണ് ബാനര്‍ .

അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ജനുവരി 30നാണ് എന്‍.ഐ.ടി അധ്യാപികയായ ഷൈജ ആണ്ടവന്‍ ഗാന്ധിയെ മോശമാക്കി കമന്റ് ഇട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ’ എന്നായിരുന്നു ഷൈജയുടെ കമന്റ്. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ഇതിനെതിരെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.

08-Feb-2024