ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്സ് രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിച്ചു
അഡ്മിൻ
ഭരണഘടനയുടെ ശക്തി ഉള്‍ക്കൊണ്ട് നീതി ഉറപ്പാക്കാന്‍ ജുഡീഷ്യറിക്ക് സാധിക്കണമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്സ് രണ്ടാംഘട്ട നിര്‍മ്മാണം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമാമായി.
64 കോടി രൂപയുടെ നിര്മ്മാണപ്രവൃത്തികള്ക്കാണ് രണ്ടാംഘട്ടത്തില്‍ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിര്മ്മാണം പൂര്‍ത്തീകരിച്ചാണ് രണ്ടാംഘട്ട നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. 1,68,555 ചതുരശ്ര അടിയില്‍ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങളുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം പൂര്‍ത്തിയാകുന്നത്.
ഇരിങ്ങാലക്കുടയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ വേഗത പകരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആസൂത്രണങ്ങളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും ജുഡീഷ്യറിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായസഹായങ്ങള് തുടര്‍ന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് പി.പി സെയ്തലവി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ.കെ രാമചന്ദ്രന്, ഇ.ടി ടൈസണ്‍ മാസ്റ്റര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍. ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് എന്‍. വിനോദ് കുമാര്‍, അഡ്വ. ജിഷ ജോബി. അഡ്വ. ജോജി ജോര്‍ജ്ജ്, അഡ്വ. വി.എസ് ലിയോ. കെ.സി ഷാജു തുടങ്ങിയവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.വി ബിജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
64 കോടി രൂപയുടെ നിര്മ്മാണപ്രവൃത്തികള്ക്കാണ് രണ്ടാംഘട്ടത്തില്‍ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിര്മ്മാണം പൂര്‍ത്തീകരിച്ചാണ് രണ്ടാംഘട്ട നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. 1,68,555 ചതുരശ്ര അടിയില്‍ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങളുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം പൂര്‍ത്തിയാകുന്നത്.
അടിയിലെ നിലയില്‍ ജഡ്ജിമാര്‍ക്കുള്ള പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും 2450 ചതുരശ്ര അടി വിസ്താരത്തില്‍ റെക്കോര്‍ഡ് റൂം, തൊണ്ടി മുറികള്‍, ഇലക്ട്രിക് സബ് സ്റ്റേഷന്, ജനറേറ്റര്‍ എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കും. തൊട്ടുമുകളിലത്തെ നിലയില്‍ ബാര്‍ കൗണ്‍സില്‍ റൂം, ലേഡി അഡ്വക്കേറ്റുമാര്ക്കും പോലീസിനുമുള്ള വിശ്രമമുറി, ജഡ്ജിമാരുടെ ലോഞ്ച്, ചേംബറിനോട് ചേര്‍ന്ന് ലൈബ്രറി, കറന്റ് റെക്കോര്‍ഡ്സ് സൗകര്യങ്ങള്‍ എന്നിവയുണ്ടാകും. കൂടാതെ, ബേസ്മെന്റ് നിലയില്‍ കാന്റീന് സൗകര്യവുമുണ്ടാകും.
ആറു നിലകളുടെ സ്ട്രക്ച്ചര്‍ ജോലികളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഏഴാം നിലയുടെ നിര്‍മ്മാണവും, ഇതടക്കമുള്ള എല്ലാ നിലകളിലെയും ഇലക്ട്രിക്കല്‍ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാംഘട്ടത്തോടെ പൂര്‍ത്തിയാവും. എല്ലാ നിലകളിലും ഭിന്നശേഷിസൗഹൃദ ശുചിമുറികളും ഉണ്ടായിരിക്കും.
11-Feb-2024
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ