കേരളത്തിലോടുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ തനത് കേരള ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യണം

കേരളത്തിലോടുന്ന വന്ദേ ഭാരത് തീവണ്ടികളില്‍ തനത് കേരള ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കത്ത്. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസാണ് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷണവിന് കത്തയച്ചത്.

നിലവില്‍ ഉത്തരേന്ത്യന്‍ ഭക്ഷണങ്ങളാണ് വന്ദേഭാരത് തീവണ്ടികളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത്. കേരളത്തിന്റെ വിഭവങ്ങള്‍ ആസ്വദിക്കാന്‍ വിദേശ സഞ്ചാരികള്‍ക്കും ഇതൊരു അവസരമാകുമെന്നും കത്തില്‍ പറയുന്നു.

 

15-Feb-2024