രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി

രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എംഎല്‍എയുടെ കൂറുമാറ്റം പാര്‍ട്ടിക്ക് തിരിച്ചടിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരുന്നതില്‍ മാളവ്യ അസംതൃപ്തനായിരുന്നു എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.

ബിജെപിക്ക് കോണ്‍ഗ്രസിനേക്കാള്‍ ശക്തമായ അടിത്തറയുള്ള തെക്കന്‍ രാജസ്ഥാനില്‍ നിന്നുള്ള ഗോത്രവര്‍ഗ നേതാവെന്ന നിലയില്‍, സംസ്ഥാനത്ത് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാളവ്യയെ പാര്‍ട്ടിയിലെത്തിച്ചത് ബിജെപിക്ക് നേട്ടമാണ്.

കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ജയ്പൂരിലെത്തിയ വേളയിലും മാളവ്യ മാറി നില്‍ക്കുകയായിരുന്നു. ബന്‍സ്വാര ജില്ലയിലെ ബഗിഡോറ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.

16-Feb-2024