കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയിലെ പ്രചാരണഗാനം പിന്‍വലിച്ചു

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയിലെ പ്രചാരണഗാനം പിന്‍വലിച്ചു. ഗാനത്തില്‍ കേന്ദ്ര വിമര്‍ശനം കടന്നുകൂടിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് ബിജെപി പ്രചാരണഗാനം പിന്‍വലിച്ചത്. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ’ എന്നാണ് വീഡിയോ ഗാനത്തിലെ വരിയിലുള്ളത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കിലൂടെ വീഡിയോ ഗാനം പുറത്ത് വിട്ടിരുന്നു.

സംഭവം പുറത്ത് വന്നതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. വീഡിയോ തയ്യാറാക്കിയ ഐടി സെല്ലിനെതിരെ പദയാത്ര അവലോകനയോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തു. പദയാത്രയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പരിപാടിയുടെ പോസ്റ്റര്‍ വിവാദത്തിനൊപ്പമാണ് പാട്ട് വിവാദവും ഉയര്‍ന്നു വന്നത്.

21-Feb-2024