ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായി
അഡ്മിൻ
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായി. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകും. അദ്ദേഹം മത്സരിക്കാൻ സന്നദ്ധതയറിയിച്ചു. വയനാട്ടിൽ ആനി രാജയാണ് മത്സരിക്കാനിറങ്ങുക. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന കൗൺസിലിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
അന്തിമ തീരുമാനം ഈ മാസം 26ന് സംസ്ഥാന നേതൃയോഗത്തിലുണ്ടാകും. 2009 മുതൽ കൈവിട്ടുപോയ തിരുവനന്തപുരം പന്ന്യനിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഐ നേതൃത്വം പി.കെ.വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് 2005ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തിയിരുന്നു. 2009ലെ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി രാമചന്ദ്രൻനായർ രണ്ടാം സ്ഥാനത്തായിരുന്നു.
അതേസമയം രാഹുല്‍ ഗാന്ധി തന്നെയാകും ഇക്കുറിയും വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എന്നാണ് പുറത്തുവരുന്ന വിവരം. അതുകൊണ്ട് തന്നെ ആനി രാജയെ പോലെ ജനപ്രീതിയുള്ള നേതാവ് എതിര്‍ സ്ഥാനാര്‍ഥിയാകണമെന്ന് എല്‍ഡിഎഫും സിപിഐയും നിലപാടെടുക്കുകയായിരുന്നു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് ആനി രാജ. പാർട്ടി പറഞ്ഞാൽ വയനാട്ടിൽ മത്സരിക്കുമെന്ന് ആനി രാജ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.