കേന്ദ്ര സര്‍ക്കാരിന് മുന്നിൽ മുട്ട് മടക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് മഹാപഞ്ചായത്ത് പ്രഖ്യാപിച്ച് കര്‍ഷകര്‍. മാര്‍ച്ച് 14നു ഡല്‍ഹി രാം ലീല മൈതാനത്താണ് കര്‍ഷക മഹാപഞ്ചായത്ത്.ഓള്‍ ഇന്ത്യ കിസാന്‍ മസ്ദൂറാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. ഒരു ലക്ഷം പേര്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുമെന്നു നേതാക്കള്‍ വ്യക്തമാക്കി.
ഈ മാസം 26നു ട്രാക്റ്റര്‍ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം തുടരുന്നതിനിടെയാണ് മഹാപഞ്ചായത്ത് പ്രഖ്യാപിച്ചത്. അതേസമയം ഡൽഹി ചലോ' മാർച്ചിനിടെ യുവ കർഷകൻ മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു സംയുക്ത കിസാൻ മോർച്ച വെള്ളിയാഴ്ച കരിദിനം ആചരിക്കും.
കർഷകൻ്റെ മരണത്തിൽ ഹരിയാന മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമന്നും ആവശ്യപ്പെട്ടാണ് സംയുക്ത കിസാൻ മോർച്ചയുടെ പ്രതിഷേധം.
വെള്ളിയാഴ്ച മുതൽ സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക മെഗാ പരിപാടികൾ നടത്താൻ പോകുകയാണെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. ആദ്യം ദിവസം കരിദിനം ആചരിക്കും. 26ന് രാജ്യവ്യാപകമായി ഹൈവേകളിൽ ട്രാക്ടർ മാർച്ച് നടത്തും.