സില്‍വര്‍ലൈന്‍ പരിഗണനയിലെന്ന് ദക്ഷിണ റെയില്‍വേ

സില്‍വര്‍ലൈന്‍ പരിഗണനയില്‍ എന്ന് ദക്ഷിണ റെയില്‍വേ. സംസ്ഥാനം നല്‍കിയ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന്റെ പരിശോധനയിലാണെന്ന് ദക്ഷിണ റെയില്‍വേ വിളിച്ച എംപിമാരുടെ യോഗത്തില്‍ പറഞ്ഞു. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനായിരുന്നു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിംഗ് മറുപടി നല്‍കിയത്.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വ്വേ നടപടികള്‍ ഭൂരിഭാഗവും പിന്നിട്ടു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കിടയാക്കാനുള്ള സാധ്യത ഉണ്ട്. ഡിപിആര്‍ സ്‌ക്രൂട്ടിനി നടക്കുകയാണ്. സ്‌ക്രൂട്ടിനി പൂര്‍ത്തിയാക്കിയതിനു ശേഷമേ കേന്ദ്ര റയില്‍വേയ്ക്ക് നല്‍കുകയുള്ളൂ. നേമം ടെര്‍മിനല്‍ മാര്‍ച്ച് 26-ന് പൂര്‍ത്തിയാക്കുമെന്നും എംപിമാരുടെ യോഗത്തില്‍ വ്യക്തമാക്കി.

23-Feb-2024