മലയാള മനോരമ നൽകിയ വ്യാജവാർത്തയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കെതിരെ മലയാള മനോരമ നൽകിയ വ്യാജവാർത്തയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. ‘മുഖ്യമന്ത്രിയുടെ മുഖാമുഖം: ആളെക്കൂട്ടാൻ പെടാപാട്’ എന്നാണ് ഇന്നത്തെ മലയാള മനോരമയിൽ വാർത്ത നൽകിയിരുന്നത്. ആളെക്കൂട്ടാനല്ല ആളെക്കുറക്കാനാണ്‌ പാടുപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലല്ല ജനങ്ങൾ കാര്യങ്ങളെ കാണുന്നത്. വിവേചന ബുദ്ധി ജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം. എന്തെല്ലാം എഴുതിയിട്ടും ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം കണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞദിവസം എറണാകുളത്ത് നവകേരള സ്ത്രീ സദസുമായി ബന്ധപ്പെട്ടു നടന്ന മുഖാമുഖം പരിപാടിയിൽ ആളെക്കൂട്ടാൻ പാടുപെടുന്നുവെന്നാണ് മനോരമ നൽകിയ വ്യാജവാർത്ത.

24-Feb-2024