സോളാർ ഡ്രൈയർ പരിചയപെടുത്തി വിദ്യാർത്ഥികൾ

അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി സിറുകളന്തയ് പഞ്ചായത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. കർഷകരുടെ ആവശ്യങ്ങൾ മനസിലാക്കി അതിന് വേണ്ട വിധത്തിലുള്ള ക്ലാസ്സുകൾ ആണ് വിദ്യാർത്ഥികൾ നടത്തിയത്. അതിന്റെ ഭാഗമായി കർഷകർക്ക് ഉപകാരപെടുന്ന സോളാർ ഡ്രൈയറിനെ പറ്റി ക്ലാസ്സ്‌ എടുത്തു. നാളികേരം കൃഷി ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദം ആണ് ഇത്. വൈദ്യുതിയുടെ സഹായം ഇല്ലാതെ തന്നെ സൗരോർജം ഉപയോഗിച്ച് ആണ് ഇത് പ്രവർത്തിക്കുന്നത്. മൂല്യവർധിത ഉൽപ്പനങ്ങളുടെ നിർമാണത്തിൽ സോളാർ ഡ്രൈയർ വലിയ പങ്ക് വഹിക്കുന്നു. വളരെ സമയം കുറവുള്ള പ്രക്രിയ ആണ് ഇത് അതുകൊണ്ട് തന്നെ എളുപ്പത്തിൽ ആവശ്യം ഉള്ള വസ്തുക്കൾ ഉണക്കാൻ സാധിക്കും. സോളാർ ഡ്രൈയർ വാങ്ങുന്നതിന് ഗവണ്മെന്റിൽ നിന്നും 41% വരെ സബ്‌സിഡി ലഭിക്കും. കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അപർണ,അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ്‌ നയിച്ചത്.

24-Feb-2024