കിഫ്ബി വിഷയം യുഡിഎഫ് ചര്‍ച്ചയാക്കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന: തോമസ് ഐസക്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിഫ്ബി വിഷയം യുഡിഎഫ് ചര്‍ച്ചയാക്കട്ടെ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഇഡിക്ക് അറിയാത്ത കാര്യം യുഡിഎഫിനും എന്‍ഡിഎയ്ക്കും അറിയാമെങ്കില്‍ അവര്‍ പറയട്ടെ. നാലാം വട്ടം ആന്റോ ആന്റണി മന്‍സരിക്കുന്നത് ഗുണമോ ദോഷമോ എന്ന് ജനം തീരുമാനിക്കട്ടെ.ജയിക്കുമെന്ന ആന്റോ ആന്റണിയുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും തോമസ് ഐസക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുഡിഎഫ് കിഫ്ബി വിഷയം ചര്‍ച്ചയാക്കിയാല്‍ കിഫ്ബി വഴി ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറയാനാകും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകില്ലായെന്ന നിലപാടില്‍ മാറ്റിമില്ലെന്നും തോമസ് ഐസക് പറഞ്ഞു.കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിന് ജനം മറുപടി നല്‍കും. പത്തനംതിട്ടയുടെ വികസനമാകും ഇത്തവണ ചര്‍ച്ചയാകുകയെന്നും തോമസ് ഐസക് പറഞ്ഞു.

26-Feb-2024