പ്രചരിക്കുന്ന ആ വാക്ക് ജീവിതത്തില്‍ ജീവിതത്തിൽ എവിടെയും ഉപയോഗിച്ചിട്ടില്ല: കെ സുധാകരൻ

ആലപ്പുഴയില്‍ വെച്ച് വാര്‍ത്താ സമ്മേളനത്തില്‍ അസഭ്യം പ്രയോഗം നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. മാധ്യമപ്രവര്‍ത്തകരോട് ‘മര്യാദകേട്’ കാണിക്കരുത് എന്നാണ് പറഞ്ഞത്. ‘മര്യാദകേട്’ എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്.

പ്രചരിക്കുന്ന ആ വാക്ക് ജീവിതത്തില്‍ എവിടെയും താന്‍ ഉപയോഗിച്ചിട്ടില്ലെന്നും വ്യാജപ്രചരണം ഏറെ വേദനിപ്പിച്ചുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും താനുമായി ഒരു തര്‍ക്കവുമില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ചു. ആലപ്പുഴയിലെ സമരാഗ്‌നി പരിപാടിക്കിടെയാണ് വിവാദത്തിനടിസ്ഥാനമായ സംഭവം ഉണ്ടായത്. ജാഥയുടെ ഭാഗമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്താൻ വൈകിയതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്.

പത്രസമ്മേളനത്തിനായി കെ സുധാകരൻ എത്തി 20 മിനിറ്റ് വൈകിയാണ് വി ഡി സതീശൻ എത്തിയത്. ഇതോടെ കെ സുധാകരൻ അസ്വസ്ഥനാകുകയായിരുന്നു. വൈകിയതിനെ സംബന്ധിച്ച് ഡിസിസി പ്രസിഡന്റിനോട് അതൃപ്തി അറിയിക്കുന്നതിനിടയിലാണ് കെ സുധാകരൻ ഉപയോഗിച്ചത്. ഷാനിമോൾ ഉസ്മാൻ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓൺ ആണെന്ന് കെ സുധാകരനെ ഓർമിപ്പിച്ചു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്.

 

26-Feb-2024