ജാർഖണ്ഡിലെ കോൺഗ്രസിൻ്റെ ഏക എംപി ഗീത കോഡ ബിജെപിയിൽ ചേർന്നു

കോൺഗ്രസിന് കനത്ത തിരിച്ചടിയായി പാർട്ടിയുടെ ജാർഖണ്ഡിലെ ഏക എംപി ഗീത കോഡ രാജിവച്ച് ബിജെപിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഇവർ. സംസ്ഥാന പാർട്ടി അധ്യക്ഷൻ ബാബുലാൽ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് റാഞ്ചിയിൽ വെച്ച് ഇവർ ബിജെപിയിൽ ചേർന്നത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിലെ 14ൽ 12 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും നേടിയിരുന്നു. സിംഗ്ഭും ലോക്‌സഭാ സീറ്റിൽ നിന്നാണ് ഗീത കോഡ വിജയിച്ചത്

26-Feb-2024