സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്കാണ് പ്രാധിനിധ്യം നൽകിയത്: എം.വി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്കാണ് പ്രാധിനിധ്യം നൽകിയതെന്നും ജില്ലാ സെക്രട്ടറിമാർ മത്സരിക്കുന്ന സ്ഥലങ്ങളിൽ പകരം ചുമതല നൽകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ . എൽ ഡി എഫ് ഇരുപതിൽ ഇരുപതും നേടും. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് കേരളത്തിൽ ആരെങ്കിലും വിശ്വസിക്കുമോ?.
ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം. അതിനായി ഓരോ സംസ്ഥാനത്തിന്റെയും സവിശേഷത അനുസരിച്ചു ബിജെപി വിരുദ്ധ വോട്ടുകൾ കൂട്ടിചേർക്കും. പ്രതിപക്ഷ ഇന്ത്യ മുന്നണി പരസ്പരം സഹകരിച്ചു ഈ ലക്ഷ്യം നേടിയെടുക്കാൻ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള കൂട്ടുകെട്ടുകൾ രാജ്യത്തു വളർന്ന് വരുന്നു എന്നത് ആശ്വാസകരമാണ്.
കോർപ്പറേറ്റ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെയല്ല ഇന്ത്യയുടെ രാഷ്ട്രീയ ചക്രം തിരിയുന്നത്. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ചാൽ ഇന്ത്യ മുന്നണിക്ക് സാധ്യതയുണ്ട്. ബിജെപിക്ക് ഇപ്പോഴും ഹിന്ദുത്വ അജണ്ടയാണ്. അയോദ്ധ്യ ക്ഷേത്രത്തിന്റെ ഓളത്തിൽ വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മതനിരപേക്ഷ വിഷയത്തിൽ കോൺഗ്രസിന് ചാഞ്ചാട്ടമാണ്.
ഏതു പ്രതിസന്ധിയിലും ഉലയാതെ നിൽക്കുന്ന മതനിരപേക്ഷതയാണ് ഇടതു പക്ഷത്തിന്റെ ഗ്യാരണ്ടി. അതിനുതകുന്ന കരുത്തരായ സ്ഥാനാർഥികളെയാണ് മത്സരിപ്പിക്കുന്നത്. പാർട്ടിയുടെ എല്ലാ തലങ്ങളിലും ചർച്ച നടന്നു. എല്ലാവരും പാർട്ടി ചിഹ്നത്തിലാകും മത്സരിക്കുക. ആലത്തൂരിൽ ക്യാബിനറ്റ് അംഗത്തെ മത്സരിപ്പിക്കാൻ കാരണങ്ങളുണ്ട്. ലീഗിന്റെ മുസ്ലീം ലീഗ് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു.
ലീഗ് എന്ത് നിലപാട് സ്വീകരിക്കുന്നു എന്ന് അവർ വ്യക്തത വരുത്തട്ടെ. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഏതു നേതാവ് പ്രധാനമന്ത്രി ആകുമെന്ന് പിന്നീട് തീരുമാനിക്കും വടകരയിൽ ഒരു തിരിച്ചടിയും ഉണ്ടാകില്ല. അതിശക്തമായ മത്സരം നടക്കും. ഒരു രാഷ്ട്രീയ നേതാവിനും പ്രയോഗിക്കാൻ ഇട വരാത്ത ഭാഷ ഉപയോഗിക്കേണ്ട അവസ്ഥയാണ് കെ സുധാകരൻ. ടി പി കേസ് വിധി തിരഞ്ഞെടുപ്പിൽപ്രശ്നം ആകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.