സംഘപരിവാരത്തിനു മുന്നില്‍ മുട്ടുമടക്കാതെ ഏതറ്റം വരെയും പോകാന്‍ ആര്‍ജവം കാണിക്കും: വി വസീഫ്
അഡ്മിൻ
കേരളത്തില്‍ വലിയൊരു പടക്കോട്ട കെട്ടി സംഘപരിവാറിനെ ചെറുക്കുക എന്നതാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വസീഫ്. പഞ്ചായത്ത് മെമ്പറെപ്പോലെ ജനങ്ങള്‍ക്ക് സമീപിക്കാന്‍ പറ്റുന്ന ഒരു പാര്‍ലമെന്റ് മെമ്പര്‍ മലപ്പുറത്ത് എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ ഹാപ്പിനെസ് ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കും. സംഘപരിവാറിനു മുന്നില്‍ മുട്ടുമടക്കാതെ ഏതറ്റം വരെയും പോകാന്‍ ആര്‍ജവം കാണിക്കുമെന്നും ജീവന് പോയാലും മലപ്പുറത്തുകാര്ക്കൊപ്പമുണ്ടാകുമെന്നും വസീഫ് പറഞ്ഞു.
മലപ്പുറത്തെ ഹാപ്പിനെസ് ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ അവര്‍ക്കൊപ്പം നില്ക്കും. സംഘപരിവാരത്തിനു മുന്നില്‍ മുട്ടുമടക്കാതെ ഏതറ്റം വരെയും പോകാന്‍ ആര്‍ജവം കാണിക്കും. ജീവന് പോയാലും മലപ്പുറംകാര്ക്കൊപ്പമുണ്ടാകും. പഞ്ചായത്ത് മെമ്പറെപ്പോലെ ജനങ്ങള്‍ക്ക് സമീപിക്കാന്‍ പറ്റുന്ന ഒരു പാര്‍ലമെന്റ് മെമ്പറുണ്ടാകും.
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആര്‍എസ്എസിന് കടന്നുവരാന്‍ പറ്റാത്ത ഇടമാണ് കേരളം. കേരളത്തില്‍ വലിയൊരു പടക്കോട്ട കെട്ടി സംഘപരിവാറിനെ ചെറുക്കുക എന്നതാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. ഈ മണ്ഡലത്തില്‍ പൂര്‍ണമായും എന്താവശ്യത്തിനും എപ്പോഴും ലഭ്യമാകുന്ന ഒരു ജനപ്രതിനിധിയായി ഞാന്‍ ഉണ്ടാകും. ഏതുസമയവും സമീപിക്കാവുന്ന ഗേറ്റ് ഇല്ലാത്ത വീടായി ഉണ്ടാകും. നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കുള്ള ജീവിത പ്രയാസങ്ങള്‍ക്ക് അറുതി വരുത്തണം, അതിനവര്ക്കൊപ്പം നില്‍ക്കണം.