ഭക്ഷണത്തിന് കാത്തുനിന്നവർക്ക് നേരെ ബോംബ് വർഷിച്ച് ഇസ്രയേൽ
അഡ്മിൻ
ആഹാരത്തിന് കാത്തുനിന്നവർക്കിടയിലേക്ക് ബോംബ് വർഷിച്ച ഇസ്രയേലിന്റെ നടപടി ഗുരുതര യുദ്ധക്കുറ്റമെന്ന് പലസ്തീൻ പ്രസിഡൻ്റ് മഹമൂദ് അബാസ്. മനുഷ്യത്വരഹിതമായ പ്രവർത്തിയെന്ന് ഈജിപ്തും ജോർദാനും പ്രതികരിച്ചു. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാൻ കഴിയുന്നില്ലെന്നാണ് റെഡ് ക്രസൻ്റ് വ്യക്തമാക്കുന്നത്.
വ്യോമാക്രമണത്തൽ പരിക്കേറ്റവർ ചികിത്സ കിട്ടാതെ നരകിക്കുകയാണ്. ഗുരുതര പരിക്കേറ്റവർക്കും പ്രാഥമിക ശുശ്രൂഷ മാത്രമാണ് നൽകാനാവുന്നതെന്നും റെഡ‍് ക്രോസ് അറിയിച്ചു. ചികിത്സ നൽകാൻ സൗകര്യങ്ങളില്ലെന്ന് അൽ ശിഫ ആശുപത്രിയും വ്യക്തമാക്കി.
ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ മരണം 104 ആയിരിക്കുകയാണ്. 760 പേർക്ക് പരിക്കേറ്റു. പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഡ്രോൺ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അൽ റാഷിദ് തെരുവിൽ ഭക്ഷണത്തിന് വരിനിന്നവരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ 100ലേറെ പേർ കൊല്ലപ്പെട്ടതോടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 30,000 കടന്നു. എന്നാൽ ആക്രമണത്തെപ്പറ്റി അറിയില്ലെന്നാണ് ഇസ്രയേൽ സൈനിക വക്താവിന്റെ പ്രതികരണം.