സുരേഷ്‌ഗോപി സമർപ്പിച്ച സ്വർണ്ണകിരീടം ചെമ്പുതകിടിൽ സ്വർണ്ണം പൂശിയത്

ബിജെപി നേതാവ് സുരേഷ് ഗോപി തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രലിൽ സമർപ്പിച്ച സ്വർണ്ണകിരീടം ചെമ്പുതകിടിൽ സ്വർണ്ണം പൂശിയതാണെന്നു കത്തീഡ്രൽ പാരീഷ് കൗൺസിലിന്റെ വിലയിരുത്തൽ. ഇതിന്റെ ആകെ ഭാരം 6 ഗ്രാമില്‍ താഴെയാണെന്നും സഭാവൃത്തങ്ങള്‍ സൂചിപ്പിച്ചു.

നിലവിൽ ഇതു സംബന്ധിച്ച് കൃത്യമായ മൂല്യനിർണയം നടത്താനുള്ള നീക്കത്തിലാണ് ഭാരവാഹികൾ എന്ന് ജനയുഗം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ​ഗോപി മാതാവിന് സ്വർണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നേർന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വർണകിരീടം സമർപ്പിക്കാൻ എത്തിയത്. ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ​ഗോപി മടങ്ങിയത്.

02-Mar-2024