മോദിയുടെ ഗ്യാരണ്ടി പൂജ്യം ഗ്യാരണ്ടി: സീതാറാം യെച്ചൂരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാനാവില്ലെന്ന് സീതാറാം യെച്ചൂരി. മോദിയുടെ ഗ്യാരണ്ടി പൂജ്യം ഗ്യാരണ്ടിയാണ്. നല്‍കിയ ഒരു വാഗ്ദാനവും നടപ്പാക്കിയില്ലെന്നും അതുകൊണ്ടാണ് കര്‍ഷകര്‍ക്ക് വീണ്ടും പ്രതിഷേധിക്കേണ്ടി വരുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

പാലാഴിമഥനത്തില്‍ അസുരന്മാരുടെ കൈയില്‍ അമൃത് കിട്ടിയത് പോലെയാണ് മോദിയുടെ കൈയില്‍ അധികാരം എത്തിയത്. തെറ്റായ കൈകളിലെത്തിയ അമൃത് തിരിച്ചെടുക്കണം. മോദിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

03-Mar-2024