പി സി ജോര്‍ജിന് ഒരു സഭയുടെ പോലും പിന്തുണയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

പി സി ജോര്‍ജിനെതിരെ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി. പി സി ജോര്‍ജിന് ഒരു സഭയുടെ പോലും പിന്തുണയില്ലെന്ന് പറഞ്ഞ തുഷാൻ പി സി ജോര്‍ജിനെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.
ബിഡിജെഎസ് പി സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെടുന്നില്ല, പി സി ജോര്‍ജ് തന്നെ നടപടി വാങ്ങി വെച്ചോളും.

അദ്ദേഹത്തിനെതിരെ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ തുഷാര്‍ പി സി ജോര്‍ജ് പ്രസ്താവനകള്‍ തുടര്‍ന്നാല്‍ അനില്‍ ആന്റണിക്ക് വോട്ട് കൂടുമെന്നും കൂട്ടിച്ചേര്‍ത്തു. ഈഴവ സമുദായത്തെ മാത്രമല്ല പി സി ജോര്‍ജ് എല്ലാവരെയും അപമാനിച്ചുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

04-Mar-2024