പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ഡിവൈഎഫ്ഐ സംരക്ഷണമൊരുക്കും: വി കെ സനോജ്

കേരളത്തിൽ വിദ്യാഭ്യാസ ബന്ദ് നടത്തി പരീക്ഷകളെ തടസപ്പെടുത്താനുള്ള കെഎസ്‌യു നീക്കത്തെ പ്രതിരോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പറഞ്ഞത്. പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ഡിവൈഎഫ്ഐ സംരക്ഷണമൊരുക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അതേസമയം, കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറിയടക്കം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും എല്ലാവിധ സംരക്ഷണവും ഒരുക്കാൻ ക്രമീകരണങ്ങൾ നടത്തിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

05-Mar-2024