മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസ്: കെ സുധാകരനെതിരെ ചുമത്തിയിരിക്കുന്നത് കടുത്ത വകുപ്പുകൾ

മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ചുമത്തിയിരിക്കുന്നത് കടുത്ത വകുപ്പുകൾ. കുറ്റപത്രത്തിലെ വിശദാംശങ്ങൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടു. ഐ.പി.സി. 34 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഇതോടെ മോൻസൻ മാവുങ്കൽ ചെയ്ത എല്ലാ കുറ്റവും സുധാകരനും ബാധകമാണ്.

കെ സുധാകരൻ മോൻസൻ മാവുങ്കലിൽ നിന്ന് 10 ലക്ഷം രൂപ നേരിട്ട് വാങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്.
കോടതി രേഖ വ്യാജമായി ചമച്ചതിന് ഐപിസി 466 ചുമത്തി. മുംബൈ അപ്പലറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവാണ് വ്യാജമായി നി‍ർമ്മിച്ചത്. ഏഴ് വ‍ർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

07-Mar-2024